03:11pm 09 September 2026
NEWS
മുട്ടടയില്‍ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു
13/12/2025  10:50 AM IST
nila
മുട്ടടയില്‍ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് വിജയം നേടി. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ മുട്ടടയില്‍ അഡ്വ. അംശു വാമദേവനെ പരാജയപ്പെടുത്തിയാണ് വൈഷ്ണയുടെ വിജയം.

വോട്ടര്‍ പട്ടികയില്‍നിന്ന് പേര് ഒഴിവാക്കിയതിനെ തുടര്‍ന്ന് വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം തെരഞ്ഞെടുപ്പ് കാലത്ത് വലിയ വിവാദമായിരുന്നു. വിഷയം ഹൈക്കോടതി വരെ എത്തി നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വൈഷ്ണയ്ക്ക് വോട്ടവകാശവും മത്സരിക്കാനുള്ള അനുമതിയും ലഭിച്ചത്. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റായ വൈഷ്ണ, തിരുവനന്തപുരം കോര്‍പ്പറേഷനിലെ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികളിലൊരാളാണ്.

ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച വൈഷ്ണ, ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് പറഞ്ഞു. ഏറെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണിതെന്നും, ജനങ്ങള്‍ തങ്ങളുടെ അവകാശം ഉപയോഗിച്ച് വലിയ പിന്തുണ നല്‍കിയതിന്റെ ഫലമാണ് ഈ വിജയമെന്നും വൈഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.

“സത്യം ജയിക്കുമെന്നു മുമ്പും പറഞ്ഞതാണ്. പ്രയത്‌നങ്ങളുടെ ഫലമാണ് വിജയം. ജനങ്ങള്‍ അത് തിരിച്ചറിഞ്ഞു,” എന്നായിരുന്നു വൈഷ്ണയുടെ പ്രതികരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img